ആയുര്‍ പാലീയം പദ്ധതി കാസര്‍ഗോഡ് ജില്ലയിലും ആരംഭിക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കാസര്‍ഗോഡ് ജില്ലാ സമ്മേളനം

Share

ആയുര്‍ പാലീയം പദ്ധതി കാസര്‍ഗോഡ് ജില്ലയിലും ആരംഭിക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കാസര്‍ഗോഡ് ജില്ലാ സമ്മേളനം

ഉദുമ: കൊല്ലം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് രോഗികള്‍ക്കുള്ള ആയുര്‍വേദ കെയര്‍ പദ്ധതിയായ ആയുര്‍ പാലിയം കാസര്‍ഗോഡ് ജില്ലയിലും നടപ്പിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ എം ഐ എ) കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ നടത്തിയ പരീക്ഷയുടെ ഇന്റര്‍വ്യൂ തീയതി എത്രയും വേഗത്തില്‍ പ്രഖ്യപിക്കുക, പി എസ് സിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയ്യറി ഇന്റര്‍വ്യൂ എന്നത് 80:20 എന്ന രീതിയില്‍ എറ്റവും സുതാര്യമായി നടത്തി എത്രയും വേഗം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നുളള പ്രമേയവും സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന് ബേക്കല്‍ പാലസിലെ ഡോ.എ.സദാനന്ദന്‍ നഗറില്‍ വെച്ച് നടന്ന സമ്മേളനം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.പി.പത്മേഷണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീബ.എ.എല്‍. മുഖ്യാതിഥിയായി. ഈ മാസം 30ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറി ഡോ.സിരി സൂരജ്.പി.സി. മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ അഖില്‍ മനോജ്, ഡോ.സീമ ജി.കെ., ഡോ.രഞ്ജിത്ത് കെ.ആര്‍., ഡോ.ശ്രുതി പണ്ഡിറ്റ്.കെ., ഡോ.ദിവ്യ.പി.വി., ഡോ.അജിത്ത് നമ്പ്യാര്‍, ഡോ.കുമാരന്‍.കെ., ഡോ.രാജീവന്‍.വി., ഡോ.പ്രവീണ്‍ പി.ആര്‍., ഡോ.പ്രേംരാജ്.കെ., ഡോ.സന്ദീപ്.കെ., ഡോ.രജിത.ടി.വി., ഡോ.ആയിഷത്ത് നാസിയ.സി.ഐ., ഡോ.അഖില കൃഷ്ണന്‍.കെ. എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഡോ.അജിത് നമ്പ്യാര്‍.എ. പ്രസിഡന്റ്) ഡോ.ശ്രുതി പണ്ഡിറ്റ്.കെ.(സെക്രട്ടറി) ഡോ.കൃഷ്ണകുമാര്‍.എം.കെ.(ട്രഷറര്‍), വനിതാ കമ്മിറ്റി ഭാരവാഹികളായി ഡോ.ദീപ.എ.(ചെയര്‍പേഴ്‌സണ്‍) ഡോ.സെമീന.കെ.(കണ്‍വീനര്‍) എന്നിവരെതെരഞ്ഞെടുത്തു.

 

ഫോട്ടോ അടിക്കുറിപ്പ്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കാസര്‍ഗോഡ് ജില്ലാ സമ്മേളനം പാലക്കുന്നില്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയുന്നു.

 

Back to Top