പുസ്തകോൽസവം ഇന്ന് സമാപിക്കും. രാവിലെ സാംസ്കാരിക സമ്മേളനം

Share

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോൽസവത്തിൽ അക്ഷരപ്രേമികളുടെ തിരക്കേറി. പുസ്തകോൽസവത്തിൽ 57 പ്രസാധകരുടെ 91 സ്റ്റാളുകളാണുള്ളത്.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രസാധകരുടെ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഉൾപ്പെടെ മേളയിലുണ്ട്. ഗ്രന്ഥശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും പൊതുജനങ്ങൾക്കും ഇഷ്ട പുസ്തകങ്ങൾ വിലക്കിഴിവോടെ മേളയിൽ ലഭിക്കും.

സമാപന നാളായ ഇന്ന് (ഞായർ) രാവിലെ 10.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ അധ്യക്ഷനായിരിക്കും.

Back to Top