ഏകദിന കവിതാ ക്യാംപ്: അപേക്ഷ ക്ഷണിച്ചു

Share

കാഞ്ഞങ്ങാട്: വിദ്വാൻ വി.കുഞ്ഞി ലക്ഷ്മി അമ്മ സ്മാരക ട്രസ്റ്റും ഗ്രന്ഥാലയവും സംയുക്തമായി കാസർകോട് ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്കായി ഏകദിന കവിതാ ക്യാംപ് നടത്തും.

മെയ് 20ന് ശനിയാഴ്ച പകൽ 10 മുതൽ 4 വരെ കാഞ്ഞങ്ങാട്ടാണ് ക്യാംപ്. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ 3 രചനകളും പേരു വിവരങ്ങളും മെയ് 10ന് വൈകിട്ട് അഞ്ചിനകം 9995446147, 8281422 443 എന്നീ വാട്സ് ആപ് നമ്പറുകളിലേക്ക് അയക്കണമെന്ന്  ഭാരവാഹികൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ വിവരമറിയിക്കും.

Back to Top