രജതജൂബിലി പൂർവ വിദ്യാർഥി സംഗമം നടത്തി

Share

രജതജൂബിലി പൂർവ വിദ്യാർഥി സംഗമം നടത്തി

നീലേശ്വരം : പ്രതിഭാ കോളജ് നീലേശ്വരം 1997-98 പ്രീഡിഗ്രി ബാച്ച് രജതജൂബിലി കുടുംബസംഗമം നടത്തി. പ്രസിഡന്റ് കെ.വി. ജയൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ദിലീപ്, വൈസ് പ്രസിഡന്റ് കെ.പത്മജ എന്നിവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാച്ച് അംഗങ്ങളായ വിനോദ് നീലേശ്വരം, ബിജേഷ്, ജീവൻലാൽ, മനോജ് പി.നായർ, രേഷ്മ പാട്ടത്തിൽ എന്നിവർക്ക് പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. ബാച്ച് അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ബാച്ചിലെ 2 പേർക്ക് ചികിത്സാ സഹായവും നൽകി.

Back to Top