കാസർകോട് ലോക്സഭാ മണ്ഡലത്തിൽ  മൂന്ന് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Share

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച

മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ.ഇമ്പശേഖർ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കി. എം.സുകുമാരി (ബഹുജൻ സമാജ് പാർട്ടി ) ടി.അനീഷ് കുമാര്‍ (സ്വതന്ത്രൻ), കേശവ നായ്ക് (സ്വതന്ത്രൻ) എന്നിവരാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ.അശ്വിനി എം എൽ, എ.വേലായുധന്‍ എന്നിവര്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ 2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

Back to Top