പെരിയ കേന്ദ്ര സർവകലാശാലയിലെ ഹോസ്റ്റലിൽ പി.എച്ച്.ഡി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Share

കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ ഹോസ്റ്റലിൽ പി.എച്ച്.ഡി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ ബാർഗാഹ് സൽഹേപളി സ്വദേശിനി റൂബി പട്ടേലാ(24)ണ് മരിച്ചത്. ഹിന്ദി പി.എച്ച്.ഡി വിദ്യാർഥിനിയാണ്. സർവകലാശാല ഹോസ്റ്റലിലെ കുളിമുറിയിലാണ് വിദ്യാർഥിനിയെ തൂങ്ങിയ നിലയിൽ ചൊവ്വാഴ്‌ച രാവിലെ സഹവിദ്യാർഥികൾ കണ്ടത്. ബേക്കൽ പൊലീസ് എത്തി അന്വേഷണം തുടങ്ങി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.

 

Back to Top