സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കുന്നുംകൈ: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്ന ശേഷികൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ വിതരണ ഉദ്ഘാടനം നടത്തി.
മെമ്പർമാരായ കെ കെ തങ്കച്ചൻ , ടി എ ജയിംസ്, ടി വി രാജീവൻ,പി റൈഹാനത്ത് , ശാന്തികൃപ,ഇ ടി ജോസ്, ശരീഫ് വാഴപ്പള്ളി,എം വി പ്രമോദ്, ഓമന കുഞ്ഞിക്കണ്ണൻ ,ബിന്ദു മുരളീധരൻ എന്നിവർ സംബന്ധിച്ചു.