അതിയാമ്പൂർചിന്മയ വിദ്യാലയം ജില്ലാതലഅവധിക്കാല ഫുട്ബോൾ പരിശീലനംതുടങ്ങി

Share

കാഞ്ഞങ്ങാട്:-വളർന്നുവരുന്ന കുട്ടികളെമികച്ച ഫുട്ബോൾ താരങ്ങളാക്കി മാറ്റുന്നതിനായിഅതിയാമ്പൂർ ചിന്മയ വിദ്യാലയംജില്ലയിലെ വിവിധവിവിധ ഭാഗങ്ങളിൽ ഉള്ള 7 വയസ്സു 16 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായിഅവധിക്കാലഫുട്ബോൾ പരീക്ഷയിൽനം തുടങ്ങി.അതിയാമ്പൂർ ചിന്മയഗ്രൗണ്ടിൽനടക്കുന്ന പരിശീലനംചിന്മയ വിദ്യാലയം പ്രസിഡൻറ്എം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ സി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്കൂൾ സെക്രട്ടറിബാബുരാജ് ഷേണയിമുഖ്യപ്രഭാഷണം നടത്തി.സ്കൂൾ അധ്യാപകനുംജില്ലയിലെ മികച്ചഫുട്ബോൾ പരിശീലകനുമായപ്രഭാകരൻ മേലാങ്കോട്ആണ് പരിശീലനം നൽകുന്നത്.പെൺകുട്ടികളും ആൺകുട്ടികളുമായി35 വിദ്യാർത്ഥികളാണ്ആദ്യദിനത്തിൽ പരിശീലനത്തിന് എത്തിയത്.എല്ലാ ദിവസവുംരാവിലെ 7 മണി മുതൽ9 മണിവരെയായി രണ്ടു മാസക്കാലമാണ് പരിശീലനം നൽകുന്നത്.ശാരീരിക ക്ഷമത,സ്വന്തമായുള്ള മുന്നേറ്റം,പ്രതിരോധത്തിങ്ങളിലെ തന്ത്രങ്ങൾ,അവസരങ്ങൾ ഗോൾആക്കിമാറ്റാനുള്ള പ്രത്യേകരീതികൾതുടങ്ങിയവയാണ് പരിശീലനം നൽകുന്നത്.

Back to Top