തനത് ഫണ്ട്‌ പിടിച്ചെടുക്കാനുള്ള ശ്രമം ജീവനക്കാർ പോസ്റ്റൽ വോട്ടിലൂടെ മറുപടി നൽകുക

Share

 

അജാനൂർ:തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട്‌ പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക,തടഞ്ഞു വെച്ച ബഡ്ജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തി യുഡിഎഫ് ജനപ്രതിനിധികളുടെ കൂട്ടായ്മയായ എൽ ജി എം എല്ലിന്റെയും ആർജിപിആർഎസ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ അജാനൂർ പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധം മാർച്ചും കൂട്ടായ്മയും സംഘടിപ്പിച്ചു. എൽ ജി എം എൽ കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സി കെ ഇർഷാദിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് ഹമീദ് ചേരക്കാടത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.തദ്ദേശ സ്വയംഭരണ തനത് ഫണ്ട്‌ പിടിച്ചെടുക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകണമെന്നും ജീവനക്കാർ പോസ്റ്റൽ വോട്ടിലൂടെ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, പഞ്ചായത്തംഗങ്ങളായ സി കുഞ്ഞാമിന,ഷക്കീല ബദറുദ്ധീൻ സിന്ധു ബാബു, സി എച്ച് ഹംസ,ഇബ്രാഹിം ആവിക്കൽ ഹാജറ സലാം എന്നിവർ സംബന്ധിച്ചു.കെ രവീന്ദ്രൻ സ്വാഗതവും ഷീബ ഉമ്മർ നന്ദിയും പ്രകാശിപ്പിച്ചു.

Back to Top