തെയ്യം കെട്ട് മഹോത്സവത്തിന് സേവകരായി ചന്ദ്രഗിരി റോവേഴ്സ് ആൻഡ് റേഞ്ചർസ്

Share

ഉദുമ കണ്ണിക്കുളങ്ങര തറവാട്ടിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യം മഹോത്സവത്തിന്റെ വിജയത്തിനായി സേവകരായി ചന്ദ്രഗിരി റോവേഴ്സ് ആൻഡ് റേഞ്ചേഴ്സ് എത്തിച്ചേർന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കാസർകോട് ജില്ല അസോസിയേഷനിൽപ്പെട്ട ടീമാണ് ഇവർ. നിരവധി പ്രവർത്തനങ്ങൾക്ക് ഇവർ മുന്നിൽ നിൽക്കാറുണ്ട്. പൊതുപരിപാടിക്കും അല്ലാതെയും ഇവരുടെ സേവനം ആവശ്യം വന്നാൽ സേവനത്തിന് മുന്നിൽ നിൽക്കാറുണ്ട്, ആയിരക്കണക്കിന് ഭക്തജനങ്ങൾ വരുന്ന ഈ ഉത്സവത്തിന് ഇവരുടെ സേവനം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. സർവീസ് ക്യാമ്പിന്റെ ഉദ്ഘാടനം സംഘാടകസമിതി ചെയർമാൻ ഉദയമംഗലം സുകുമാരൻ നിർവ്വഹിച്ചു .ഗ്രാമപഞ്ചായത്ത് മെമ്പർ അശോകൻ ഉദുമ,പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ജനറൽ സെക്രട്ടറി പി കെ രാജേന്ദ്രനാഥ്‌ ,തറവാട് സെക്രട്ടറി സുധാകരൻ പള്ളിക്കര,നാരായണൻ മുല്ലച്ചേരി സംസാരിച്ചു. ഒന്നാം തീയ്യതി വരെ ഇവരുടെ സേവനം ഉണ്ടാകും. സീനിയർ റോവർ മേറ്റ് പി അജയ്‌കൃഷ്ണ, യു സജിത്ത്, പി ശ്രീലാൽ, സി സനുഷ നേതൃത്വം നൽകുന്നു. ലീഡേഴ്‌സ് ആയ കെ തങ്കമണി , പി കെ അരുൺ ദാസ്, ഡി അഭിലാഷ് ആവശ്യമായ നിർദേശം നൽകികൊണ്ട് കൂടെയുണ്ട്.

Back to Top