സൗജന്യ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ

Share

ആലപ്പുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്നു പ്രചരിപ്പിച്ചു തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി 3 മാസത്തെ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെൽ അധികൃതർ നിർദേശിച്ചു.

സൗജന്യ റീചാർജ്– സ്ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. ‘ബിജെപി ഫ്രീ റീചാർജ് യോജന’ എന്ന പേരിലുള്ള സന്ദേശമാണു കൂടുതൽ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും.

 

അതു നൽകിയാൽ റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതൽ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്ന് അറിയിക്കും. ആർക്കും റീചാർജ് കിട്ടില്ല. പക്ഷേ, സന്ദേശം കൂടുതൽ പേരിലേക്ക് എത്തുന്നതു വഴി അത്രയും ഫോൺ നമ്പറുകൾ തട്ടിപ്പുകാർക്കു ലഭിക്കും.

Back to Top