ലോക്സഭ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി,ഏപ്രിൽ 19 ന് ആരംഭിക്കും, കേരളത്തിൽ ഏപ്രിൽ 26 ന്,വോട്ടെണ്ണൽ ജൂൺ 4 ന്

Share

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതിപ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പ്,ഏപ്രിൽ 19 ന് ആരംഭിക്കും,വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും. കേരളത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ്. ഇന്ന് വൈകീട്ട് തിരഞ്ഞെടുപ്പ് കമ്മീഷനാണ് വാർത്ത സമ്മേളനത്തിൽ തീയ്യതി പ്രഖ്യാപിച്ചത്.

 

വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ രണ്ടാം വാരത്തോടെ ആരംഭിക്കും. മാർച്ച് 16 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 2019ലെ പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടക്കും ഏഴ് ഘട്ടമായാണ് നിയമസഭ തിര ഞ്ഞെടുപ്പ് നടക്കുക.

 

തിരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്നും എല്ലാവരോടും

 

വോട്ട് ചെയ്യാനും കമ്മീഷൻ അഭ്യർത്ഥിച്ചു. 96.8 കോടി വോട്ടർമാരാണ് ഉള്ളത്. പത്തര ലക്ഷം പോളിംഗ് സ്റ്റേഷനുകൾ. 55 ലക്ഷം ഇ.വി.എം സജ്ജം. ഒന്നര കോടി ഉദ്യോഗസ്ഥർ.49.7 കോടി പുരുഷ വോട്ടർമാർ. 47.1 സ്ത്രീ വോട്ടർമാർ. 1.8 കോടി കന്നി വോട്ടർമാർ. ഏപ്രിലിൽ 18 തികയുന്നവർക്കും വോട്ട് ചെയ്യാം. വോട്ട് ഫ്രം ഹോം സൗകരും. 85കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും. ഭിന്നശേഷിക്കാർക്കും

 

വീട്ടിൽ വോട്ട് ചെയ്യാനാകും. തിരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് കമ്മീഷൻ പറഞ്ഞു. പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്’. നൂറ് മിനിറ്റിനകം പരിഹാരം. വോട്ടർ ഐഡി

 

മൊബൈൽ ഫോണിൽ കിട്ടും. 3 മണിക്ക് ആരംഭിച്ച വാർത്ത സമ്മേളനം അവസാനിച്ചത് 4 മണിയോടെയായിരുന്നു.

Back to Top