മേളയുടെ അവസാഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദും സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദും

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷീകാഘോഷങ്ങളുടെ ഭാഗമായി മെയ് മൂന്ന് മുതല്‍ ഒന്‍പത് വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് എന്നിവര്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍
കിഫ്ബി പ്രതിനിധി എം.ഇ.പ്രിയേഷ്, എന്നിവര്‍ ഒരുക്കങ്ങള്‍ വിശദീകരിച്ചു. ജീവനക്കാര്‍ക്കും സാങ്കേതിക സഹായികള്‍ക്കും കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 189 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കുക. 100 വാണിജ്യ സ്റ്റാളുകളും 89 സേവന പ്രദര്‍ശന സ്റ്റാളുകളും മേളയുടെ ഭാഗമാകും. മെയ് മൂന്നിന് വൈകീട്ട് മൂന്നിന് വര്‍ണാഭമായ ഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും. വൈകീട്ട് അഞ്ചിന് പ്രൗഢ ഗംഭീരമായ സദസ്സില്‍ ജില്ലയുടെ ചുമതലയുള്ള പുരാവസ്തു പുരാരേഖ തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും.