ഹൊസ്ദുർഗ് കടപ്പുറത്തെ കൈറ്റ് ബീച്ച് നാളെ തുറക്കും

Share

കാഞ്ഞങ്ങാട് : കാത്തിരിപ്പിനൊടുവിൽ ഹൊസ്ദുർഗ് കടപ്പുറത്തെ കൈറ്റ് ബീച്ച് തുറക്കുന്നു. ബുധനാഴ്ച രാവിലെ 11.30-ന് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനംചെയ്യും.

25 സെന്റിൽ ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് ഈ പാർക്ക് സ്ഥാപിച്ചത്. റവന്യൂ വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലം ടൂറിസം വകുപ്പിന് കൈമാറിക്കിട്ടിയതോടെ രണ്ടര വർഷം മുൻപാണ് പണി തുടങ്ങിയത്.

ജില്ലാ നിർമിതികേന്ദ്രമാണ് ബീച്ച് പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ.യും മുൻ നഗരസഭാ ചെയർമാൻ വി.വി. രമേശനും മുൻകൈയെടുത്താണ് ബീച്ച് പാർക്ക് പദ്ധതിക്ക് അംഗീകാരം നേടിയെടുത്തത്. ആദ്യം 98 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പിന്നീട് തുക വർധിപ്പിക്കുകയായിരുന്നു.

ഉല്ലാസത്തിനൊപ്പം കൈറ്റ് ബീച്ച് പാർക്കിൽ ഭക്ഷണവും കഴിക്കാം. ഇതിനുള്ള റസ്റ്റോറന്റ് സൗകര്യവും ഇവിടെയുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വിശ്രമമുറി, കടലും കടലോരവും കണ്ടിരിക്കാനുള്ള സൗകര്യങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം, സെൽഫി പോയിന്റ് എന്നിവയാണ് പാർക്കിലെ സൗകര്യങ്ങൾ

 

Back to Top