2024-25 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പാഠപുസ്തകത്തിന്റെ വിതരണം ഇന്ന് ആരംഭിക്കും

Share

 

2024 – 25 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും.

 

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോട്ടണ്‍ഹില്ലില്‍ രാവിലെ 11 മണിക്ക് ആണ് പരിപാടി. 2024 25 വര്‍ഷം പുതുക്കുന്ന 1, 3,5,7,9 ക്ലാസുകളുടെ പാഠപുസ്തകങ്ങള്‍ മെയ് മാസം ആരംഭത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്.2024 അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നേ അവധിക്കാലത്ത് കുട്ടികള്‍ക്ക് വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള പാഠഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 2,4,6,8,10 ക്ലാസ്സുകളുടെ പാഠപുസ്തകങ്ങള്‍ വിതരണം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.

 

024 അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് അവധിക്കാലത്ത് തന്നെ കുട്ടികള്‍ക്ക് പാഠപുസ്തകം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 2,4,6,8,10 ക്ലാസ്സുകളുടെ പാഠപുസ്തകങ്ങളുടെ വിതരണമാണ് ഇന്ന് ആരംഭിക്കുന്നത്. 2024 – 25 വര്‍ഷം പുതുക്കുന്ന 1, 3,5,7,9 ക്ലാസുകളുടെ പാഠപുസ്തകങ്ങള്‍ മെയ് മാസം ആരംഭത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.

Back to Top