മടികൈ സ്വാകാര്യ പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിയുടെ  പ്രവർത്തനം പൂർണ്ണമായി നിർത്തുവാൻ തീരുമാനമായി.

Share

 

മടിക്കൈ: മടിക്കൈ പഞ്ചായത്ത് ആറാം വാർഡ് കോതൊട്ടു – മോളവിനടുക്കത്ത് പ്രദേശവാസികൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനി പൂർണ്ണമായി പ്രവർത്തനം നിർത്തുവാൻ തീരുമാനിച്ചു.നിലവിൽ കമ്പനി പരിസരത്ത് കുന്നു കൂട്ടിയിരിക്കുന്ന മുഴവൻ മാലിന്യങ്ങളും വരുന്ന ജൂൺ മാസത്തിന് മുൻപ് നീക്കം ചെയ്യിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും Feb 29 ന് തന്നെ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ കൈമാറിയതായും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു പഞ്ചായത്തിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങളും കമ്പനിയിൽ കൊണ്ടുവരില്ലെന്നും അവർ അറിയിച്ചു.പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത, വൈസ് പ്രസിഡണ്ട് പ്രകാശൻ വി, മടിക്കൈ ആറാം വാർഡ് മെമ്പർ ഖാദർ,സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ, മടിക്കൈ സിപിഎം ലോക്കൽ സെക്രട്ടറി എ വി ബാലൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിന് കൂട്ടായ്മ സെക്രട്ടറി എം വി നാരായണൻ സ്വാഗതവും പ്രസിഡൻ്റ് ജയേഷ് വി പി അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ഒ പി,എം വി കൃഷ്ണൻ സുനിൽ മൊളവിനടുക്കം, അംബികാ, ശ്യാമള ശശീന്ദ്രൻ ,ജയദേവൻ എന്നിവർ സംസാരിച്ചു . ഇരുന്നൂറ്റി അമ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു . കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയ തരത്തിലുള്ള പ്രതിഷേധമാണ് കമ്പനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

Back to Top