കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് സീതാലയം യൂണിറ്റിന്റെ കീഴിൽ അജാനൂർ ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു

Share

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് സീതാലയം യൂണിറ്റിന്റെ കീഴിൽ അജാനൂർ ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു കൊണ്ട് അന്താരാഷ്ട്ര വനിതാ ദിന പരിപാടി സംഘടിപ്പിച്ചു. 2024 മാർച്ച്‌ 11 നു രാവിലെ 10 മണിക്ക് അജാനൂർ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ശോഭ ടി. ഉദ്ഘാടനം ചെയ്തു. സീതാലയം കൺവീനർ ഡോ. ജാരിയ റഹ്മത്ത് സ്വാഗതം ആശംസിച്ച ചടങ്ങിനു കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി സുപ്രണ്ട് ഡോ. അമ്പിളി ബി അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ ഹോമിയോ ഡി. എം. ഒ. ഡോ. രേഷ്മ എ. കെ. മുഖ്യാതിഥി ആയിരുന്നു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ചീഫ് ടെക്നിക്കൽ ഓഫീസർ ഡോ. നിലോഫർ ഇല്യാസ് കുട്ടി വനിതാ ദിന സന്ദേശം നൽകി.“സ്ത്രീകളും സീതാലയവും ഹോമിയോപ്പതി വൈദ്യശാസ്ത്ര പശ്ചാത്തലത്തിൽ ”എന്ന വിഷയത്തിൽ സീതാലയം മെഡിക്കൽ ഓഫീസർ ഡോ. കെ. ശോഭയും “സ്ത്രീകളും യോഗയും ”എന്ന വിഷയത്തിൽ അജാനൂർ ഗവ.ഹോമിയോ ഡിസ്‌പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ഡോ. എ. ദീപയും “സ്ത്രീ -വ്യക്തിജീവിതം, സാമൂഹ്യജീവിതം,കുടുംബ ജീവിതം ” എന്ന വിഷയത്തിൽ സീതാലയം സൈക്കോളജിസ്റ്റ് അശ്വതി അശോകനും ക്ലാസു

Back to Top