മഞ്ഞടുക്കം കോവിലകം തുളൂർ വനം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള പൂക്കാർ സംഘം കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനത്ത് നിന്നും യാത്ര തിരിച്ചു.

Share

കിഴക്ക് കൂലോം എന്നറിയപ്പെടുന്ന മഞ്ഞടുക്കം കോവിലകം തുളൂർ വനം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള പൂക്കാർ സംഘം കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനത്ത് നിന്നും യാത്ര തിരിച്ചു.ആചാര അനുഷ്ഠാനങ്ങളും വിശ്വാസവും പാരമ്പര്യത്തിലധിഷ്ഠിതവുമാ യ പൂക്കാർ പോകൽ ചടങ്ങിൽ പച്ചയോല കൊണ്ട് മെടഞ്ഞ കൊട്ടയിൽ ചെക്കിപ്പൂ നിറച്ച് പ്രത്യേകം നിയോഗിക്കപ്പെട്ട വാ ല്യക്കാരൻ തലയിലേന്തി ആചാരക്കാരും വാല്യക്കാരും അടങ്ങിയ സംഘം പരമ്പരാഗത നാട്ടു പാതയിലൂടെസഞ്ചരിച്ച് പാണത്തൂർ മഞ്ഞടുക്കം തുളൂർ വനം ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരുക.

ഇന്നലെ വൈകുന്നേരം ദേവസ്ഥാനത്തുനിന്നും ദീപാരാധനക്ക് ശേഷം പുറപ്പെട്ട സംഘം ഗോത്രസ്മൃതികൾ ഉണർത്തിക്കൊണ്ട് പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് അർദ്ധരാത്രിയോടുകൂടി. കള്ളാർ താനത്തിങ്കാൽ തറവാട്ടിലെത്തി വിശ്രമിച്ചു. ഇന്നും യാത്ര തുടരുന്ന സംഘം ഉച്ചയോടു കൂടി പാണത്തൂർ കാട്ടൂർ തറവാട്ടിലെ എത്തും. അവിടെ കാട്ടൂർ തറവാട്ടമ്മ വിളക്കും തളികയുമായി സംഘത്തെ എതിരേറ്റ് സ്വീകരിക്കും. അവിടെ നിന്നുമുള്ള ഉപചാരത്തിനുശേഷം യാത്ര തുടരുന്ന സംഘം സന്ധ്യയോടു കൂടി മഞ്ഞടുക്കം തുളുർ വനം ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. ഉത്സവം കഴിയുന്നതുവരെ അവിടെ തങ്ങുന്ന സംഘം മാർച്ച് 17ന് കിഴക്കും കരയിൽ തിരിച്ചെത്തും.

Back to Top