കൈക്കമ്പ അടിപ്പാത: ജനങ്ങൾ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്.

Share

 ഉപ്പള :കൈക്കമ്പയിലെ അടിപ്പാത പ്രശ്നത്തിൽ ബായർ കൈക്കമ്പ,നിവാസികൾ  എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്.

നൂറ് കണക്കിന് യാത്രകാർക്കും  വിദ്യാർത്ഥികൾക്കും ഓഫീസുകളിൽ ജോലിക്ക് പോകുന്നവർക്കും ഏക ആശ്രയ കേന്ദ്രവും

തൊട്ടടുത്ത കർണാടക സംസഥാനവുമായി  ബന്ധിപിക്കുന്ന ബായാർ -കൈകമ്പ  സംസ്ഥാന ഹൈവേ റോഡിന്റെ കൈകമ്പയിലെ

അടിപ്പാതയുമായി ബന്ധപ്പെട്ട് കൈക്കമ്പ ജനങ്ങൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സ്ഥലം എംഎൽഎക്കും എം പി ക്കും പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ച എം പി ശ്രീ.രാജ് മോഹൻ ഉണ്ണിത്താൻ പരാതി നൽകിയവർക്ക് മറുപടി നൽകിയെങ്കിലും  എം എൽ എ ശ്രീ. എ കെ എം അഷ്റഫ് ജനത്തിന് മറുപടി നൽകുകയോ പരാതി മുഖവിലക്കെടുക്കുകയോ ചെയ്യാത്തതാണ് ജനം ക്ഷുഭിതരായത്.  ഒരു പൊതു കാര്യവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ നിവേദനമോ പരാതിയോ നൽകിയാൽ നൽകിയ വ്യക്തികൾക്കായാലും സംഘടനയ്ക്ക് ആയാലും ഒരു മറുപടിക്കത്ത് നൽകുക എന്നത് സ്വാഭാവികവും ഉത്തരവാദിത്വവുമാണ്.  വോട്ട് നൽകി ജയിപ്പിച്ച ജനത്തോട് നിരുത്തരവാദപരമായ സമീപനമാണ് എം എൽ എ സ്വീകരിച്ചത്. വാഹനങ്ങൾക്ക് ഉൾപ്പെടെ റോഡ് മുറിച്ച് കടക്കാൻ ആവശ്യമായ അടിപ്പാതയാണ് ജനങ്ങളുടെ ആവശ്യം.. ഇത്തരം കാര്യങ്ങൾ ജനങ്ങളുമായി  സംവദിക്കാത്തത് ജനങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്. എം എൽ എ ഒരു കൂട്ടം ഉപജാപക വൃന്ദത്തിന്റെ പിടിയിലാണെന്നാണ് ജനത്തിന്റെ പരാതി.  ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് ജനങ്ങളുടെ തീരുമാനം..

Back to Top