തയ്യൽ തൊഴിലാളികൾക്ക് ഇഎസ് ഐപദ്ധതി നടപ്പിലാക്കുക ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ

Share

 

കാഞ്ഞങ്ങാട്:-തയ്യൽ തൊഴിലാളികൾക്ക് ഇ എസ് ഐപദ്ധതി നടപ്പിലാക്കുക,കുടിശ്ശിക വരുത്തിയ പെൻഷൻ തുക ഉടൻ വിതരണം ചെയ്യുക,വെട്ടിക്കുറച്ചറിട്ടയർമെൻറ് ആനുകൂല്യംഉടൻ നൽകുക,ക്ഷേമനിധിയിൽ നിന്നും ലഭിക്കുന്ന പ്രസവ ആനുകൂല്യം15000 രൂപ ഒന്നിച്ച് അനുവദിക്കുക,പ്രസവ ആനുകൂല്യത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള13000 രൂപഉടൻ വിതരണം ചെയ്യുക,വാഹനങ്ങളുടെയും പൊതുജനങ്ങളുടെയുംതിരക്കു മൂലം റോഡ് മുറിച്ച് കടക്കുമ്പോൾ നിത്യവും അപകടം നടക്കുന്നകാഞ്ഞങ്ങാട് പട്ടണത്തിൽഫുഡ് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നഓൾ കേരള ടൈലേഴ്സ് അസോസിയേഷൻകാഞ്ഞങ്ങാട്ഏരിയാ കൺവെൻഷൻആവശ്യപ്പെട്ടു.

കുന്നുമ്മൽ എൻഎസ്എസ്ഹാളിൽ നടന്ന കൺവെൻഷൻജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് കെ ശശിധരൻഅധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ. വി.രാമചന്ദ്രൻസംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയാ സെക്രട്ടറി കെ. ലത റിപ്പോർട്ട്,ബി എം ബാലകൃഷ്ണൻ നായർവരവ് ചെലവ് കണക്ക്, ബി.ടി. ഉഷഅനുശോചന പ്രമേയവും അവതരിപ്പിച്ചു.

കെ. വി.കുഞ്ഞമ്പു,വി.കുഞ്ഞിരാമൻ,പ്രഭാകരൻ കുശാൽനഗർ, സി. ശൈലജ, എം.പുഷ്പലത, കെ.,ഇന്ദിര, ബി. മോഹനൻഎന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ.ലത സ്വാഗതം പറഞ്ഞു

Back to Top