കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശിയായ യുവാവ് മരിച്ച നിലയിൽ തലയിൽ മുറിവ്.

Share

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശിയായ യുവാവിനെ തലയിൽ മുറിവേറ്റ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോട്ട വിനായക ജംഗ്ഷന് സമീപത്തെ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടത്. മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപ് 33 ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് മൃതദേഹം കണ്ടത്.

അനൂപ് ഈ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനാണ്. എന്നാൽ പത്ത് ദിവസത്തോളമായി യുവാവ് ജോലിയിൽപ്രവേശിച്ചിരുന്നില്ലെന്ന് ഹോട്ടലുമായി

 

ബന്ധപ്പെട്ടവർ പറഞ്ഞു. കുറച്ച് ദിവസമായിഅനൂപ് ഈ ഹോട്ടൽ മുറിയിൽ താമസിച്ച്

വരികയായിരുന്നു. താമസിച്ചിരുന്ന മുറിയിലാണ്മ  മ രിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനരികിൽ രക്തം ഒഴുകിയ നിലയിൽ കണ്ടെത്തി.തലക്ക് മുറിവ് ഉണ്ട്. ഹോസ്‌ദുർഗ് പൊലീസ്ഇൻസ്പെക്ടർ എം.പി .ആസാദിന്റെനേതൃത്വത്തിൽ പൊലീസ് സംഘംസ്ഥലത്തെത്തി. മരണകാരണംപോസ്റ്റ്മോർട്ടത്തിൽ കൂടിയെവ്യക്തമാവുകയുള്ളൂ.

Back to Top