ആറങ്ങാടിപറമ്പത്ത് മഖാം ഉറൂസ് സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു

Share

കാഞ്ഞങ്ങാട് ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു.ഉറൂസ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൾ ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. യു കെ ഹനീഫ് നിസാമി മൊഗ്രാൽ മുഖ്യ പ്രഭാഷണം നടത്തി.ടി.റംസാൻ, റഷീദ് തോയമ്മൽ, ടി.അബ്ദുൾ ഖാദർ ഹാജി, മൊയ്തീൻ കുഞ്ഞി, റഷീദ് ഫൈസി, കെ.ഷുക്കൂർ ഹാജി ദുബൈ, സി എച്ച് ബഷീർ ഖത്തർ എന്നിവർ പ്രസംഗിച്ചു.ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ കെ.കെ.സിറാജ് സ്വാഗതവും, ഷരീഫ് പാ ലക്കി നന്ദിയും പറഞ്ഞു. തുടർന്ന് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി പട്ടാമ്പി കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

 

 

കാഞ്ഞങ്ങാട് ആറങ്ങാടിപറമ്പത്ത് മഖാം ഉറൂസ് സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്യുന്നു.

Back to Top