ഇ. എസ് .ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക – എ കെ ടി എ

Share

കാഞ്ഞങ്ങാട് : ഇ.എസ്.ഐ പദ്ധതിയിൽ തയ്യൽ തൊഴിലാളികളെ ഉൾപ്പെടുത്തണമെന്നും നിലവിലുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും പ്രവർത്തനം തുടങ്ങിയ ‘അമ്മയും കുഞ്ഞും’ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാവിശ്യമായ നടപടി സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ഓൾ കേരള ടൈലേർസ് അസോസിയേഷൻ കാസർകോട് ജില്ലാ കൺവെൻഷൻ ആവിശ്യപ്പെട്ടു.

കുന്നുമ്മൽ എൻ. എസ് .എസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്‌ഥാന സെക്രട്ടറി ജി. സജീവൻ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു , സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ ജനാർദ്ദനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു . കെ ശശിധരൻ , ടി.ടി ഗീത . എം ബിന്ദു എന്നിവർ സംസാരിച്ചു . ജില്ലാ സെക്രട്ടറി കെ വി രാമചന്ദ്രൻ സ്വാഗതവും കെ ലത നന്ദിയും പറഞ്ഞു

Back to Top