വോയിസ് ഓഫ് നൊസ്റ്റാൾജിയ കാരുണ്യ സഹായസംഘം മടിക്കൈ കാരുണ്യ യാത്ര നടത്തി

Share

കാരുണ്യയാത്ര നടത്തി.

അമ്പലത്തറ .ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചുള്ളിക്കരയിലെ മിനി.ബി.സതീശൻ്റെ ചികിത്സാ ചെലവിലേക്ക് പണം ശേഖരിക്കുന്നതിന് വോയിസ് ഓഫ് നൊസ്റ്റാൾജിയ കാരുണ്യ സഹായസംഘം മടിക്കൈ കാരുണ്യ യാത്ര നടത്തി.അമ്പലത്തറയിൽവെച്ച് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റ് പി.ദാമോദരൻ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനികൃഷ്ണൻ ആശംസകൾ നേർന്ന് സംസാരിച്ചു.രാജേഷ് ഉമിച്ചി അദ്ധ്യക്ഷത വഹിച്ചു.കെ.മോഹനൻ, മോഹനൻ മാനാ ക്കോട്, സ്വാതി ,അഥീന, രാജേന്ദ്രൻ, സുരേഷ്, രാജേഷ് എന്നിവർ സംബന്ധിച്ചു.കെ.സുരേന്ദ്രൻ കാഞ്ഞിരപ്പൊയിൽ സ്വാഗതവും പി.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

Back to Top