കൂടിയ നികുതി സംസ്ഥാന സര്‍ക്കാറിന്റെ പതനത്തിന് കാരണമാകും: കല്ലട്ര മാഹിന്‍

കൂടിയ നികുതി സംസ്ഥാന സര്‍ക്കാറിന്റെ
പതനത്തിന് കാരണമാകും: കല്ലട്ര മാഹിന്‍
കാഞ്ഞങ്ങാട്: അടിക്കടി കൂട്ടുന്ന നികുതി സംസ്ഥാന സര്‍ക്കാറിന്റെ പതനത്തിന് കാരണമാകുമെന്ന് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി. സംസ്ഥാന സര്‍ക്കാറിന്റെ നികുതി വര്‍ധനവിനെതിരെ കാഞ്ഞങ്ങാട് മുനിസിപല്‍ യു.ഡി.എഫ് കമ്മിറ്റി നടത്തിയ പ്രതി ഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിലക്കയറ്റം കാരണം പൊറുതി മുട്ടിയ ജനത്തിന് മേല്‍ സംസ്ഥാന സര്‍ക്കാര്‍ അന്യായമായി നികുതി വര്‍ധിപ്പിക്കുകയാണെന്നും അ ദ്ദേഹം ആ രോപിച്ചു. കെ.പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എന്‍.എ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. എന്‍ എ ഖാലിദ്, എം അസൈനാര്‍, കെ കെ ബദറുദ്ദീന്‍,കെ കെ ജാഫര്‍, സി.കെ.അഷറഫ്, ഇസ്ലാം കരീം, രത്‌നാകരന്‍, കുഞ്ഞികൃഷ്ണന്‍,മാധവന്‍, കെ മുഹമ്മദ് കുഞ്ഞി, എം.കെ റഷീദ്, അസീസ് ആറങ്ങാടി, ,പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, കാസിം സി എച്ച്, പാലാട്ട് ഇബ്രാഹിം, ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.