നാട്ടുകാരെ സങ്കടകനലിലാക്കി ബങ്കളം കൂട്ടപുനയിൽ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു.

ബങ്കളം :സ്ട്രോക്ക് വന്നു ഒരു ഭാഗം തളർന്നു അബോധവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബങ്കളം കൂട്ടപുനയിൽ മാധവിയെ പരിചരിക്കുകയായിരുന്ന മകൾ സുജാത സി ഇന്നലെ ഉച്ചക്ക് പരിയാരത്ത് നിന്നും കൂട്ടപുനയിലെ വീട്ടിലേക്കു വന്നിരുന്നു. വീട്ടിൽ വന്ന ശേഷം തലവേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും എന്നാൽ മതിയായ ചികിത്സസൗകര്യത്തിനായി പെരിയാരത്തേക് കൊണ്ടു പോകും വഴി ചെറുവത്തൂർ എത്തുമ്പോഴേക്കും സുജാതയുടെ(48) ജീവൻ നിലക്കുകയായിരുന്നു. രാത്രിയോടെ പെരിയാരം ചികിത്സയിലായിരുന്ന അമ്മ മാധവിയും(65) മരണമടഞ്ഞത് പ്രദേശത്തെ ആകെ ദുഃഖത്തിലാഴ്ത്തി. സുജാതയെ വീട്ടു വളപ്പിലും മാധവിയെ എരിക്കുളത്തെ പൊതു ശ്മശാനത്തിലും സംസ്‌ക്കരിച്ചു.മരിച്ച സുജാതയുടെ രണ്ടാമത്തെ മകൾ ജിജിന
കേരള ബ്ലാസ്റ്റേഴ്‌സ് വുമൺസ് ടീം അംഗമാണ്.
കെ എസ് ഇ ബി യിൽ ഓവർസിയറായി വിരമിച്ച വേണുവാണ് ഭർത്താവ്. മക്കൾ ജസ്‌ന, ജിജിന, ജ്യോത്സ്ന.
മാധവിയുടെ ഭർത്താവ് കരുണാകരൻ കെ
മക്കൾ ശാരദ സി കാഞ്ഞങ്ങാട് വോക്കേഷനാൽ ഹയർ സെക്കെന്ററി ടീച്ചർ,ബാലൻ,പരേതനായ കുഞ്ഞികൃഷ്ണൻ,