പുതുക്കൈ ശ്രീ സദാശിവക്ഷേത്രത്തിൽ പുതുതായി പണിത മേൽമാടിൻ്റെ സമർപ്പണവും ,വിഷുവിളക്കും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു

Share

പുതുക്കൈ ശ്രീ സദാശിവക്ഷേത്രത്തിൻ്റെ പുതുതായി പണിത മേൽമാടിൻ്റെ സമർപ്പണവും ,വിഷുവിളക്കും വൈവിധ്യമാർന്ന പരിപാടികളോടെ മൂന്നു ദിവസങ്ങളിലായി ആഘോഷിച്ചു. ആദ്യ ദിനത്തിൽ ജില്ലാതല തിരുവാതിരക്കളി മത്സരം നടന്നു. നീലേശ്വരം തളിയിൽ തിരുവാതിര സംഘം ജേതാക്കളായി.കലാവേദി കാഞ്ഞങ്ങാട് സൗത്ത് രണ്ടാം സ്ഥാനവും, ചങ്ങാതികൂട്ടം അങ്കക്കളരി മൂന്നാം സ്ഥാനവും നേടി.ഒന്നാം സമ്മാനമായ 7001 രൂപ കെ.വി ശാന്ത പുതുക്കൈയുടെ മകൻ ദീപക് കെ വി സ്പോൺസർ ചെയ്തു. രണ്ടാം സമ്മാനമായ 5001 രൂപ കോയിത്തട്ട നാരായണൻ നായർ സ്പോൺസർ ചെയ്തു.മൂന്നാം സ്ഥാനക്കാർക്ക് 3001 രൂപ സമ്മാനമായി നൽകി.മത്സരത്തിലെ നാലാം സ്ഥാനക്കാരായ അരയി തത്വമസി കലാ സാംസ്കാരിക പഠന കേന്ദ്രത്തിന് എം.ഗോവിന്ദൻ നായർ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും സമ്മാനമായി നൽകി. തുടർന്ന് വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനം നടന്നു. മനോഹരമായ സ്വാഗതനൃത്തത്തോടെയാണ് സാംസ്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചത്.ശ്രീ ബാലൻ മാസ്റ്റർ പരപ്പയും, ശ്രീമതി വന്ദന ഗിരീഷുമാണ് സ്വാഗത നൃത്തത്തിൻ്റെ ശിൽപ്പികൾ. ശ്രീ.സി.സുകുമാരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.കെ.വി.സുജാത ടീച്ചർ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്തു.ചsങ്ങിൽ

മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ.പി.നന്ദകുമാർ (ഗവ. അഡീഷണൽ സെക്രട്ടറി) മുഖ്യാതിഥിയായി സംബന്ധിച്ചു.

ശ്രീ.കെ.രവീന്ദ്രൻ (വാർഡ് കൗൺസിലർ, 24-ാം വാർഡ്)

ശ്രീ.കെ.പി.പ്രദീപ് കുമാർ (ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ ),

ശ്രീ.കെ.നാരായണൻ നായർ (ചെയർമാൻ ,നെയ്യാട്ട മഹോത്സവാഘോഷ കമ്മിറ്റി ),ശ്രീ.ടി.സി. കൃഷ്ണവർമ്മ രാജ ( ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ),

ശ്രീ.എം.ഗോവിന്ദൻ നായർ (പ്രസിഡണ്ട് പരിതാളിക്കാവ് ചൂട്ടുവം)

ശ്രീ.സി. കൃഷ്ണവർമ്മ രാജ, ശ്രീ.കെ.ദിനേശൻ

( പ്രസിഡണ്ട് ,മുച്ചിലോട്ട് ഭഗവതി ക്ഷേത്രം), ശ്രീ.പി.കുഞ്ഞികൃഷ്ണൻ ( പ്രസിഡണ്ട്,എടയങ്ങാട്ട് ഭഗവതി ക്ഷേത്രം),

ശ്രീമതി. കെ.വി.ശാന്ത ( പ്രസിഡണ്ട്, മാതൃസമിതി ),

നവീകരണ കമ്മിറ്റി കൺവീനർ ശ്രീ.ടി.കെ.ബാലകൃഷ്ണൻ സ്വാഗതവും,

ശ്രീ.കെ.സുജിത്ത് (വൈസ് ചെയർമാൻ, നവീകരണ കമ്മിറ്റി ) നന്ദിയും പറഞ്ഞു. രാത്രി 8 മണിക്ക് ചിലമ്പൊലി നാടൻ കലാ നാട്ടറിവ് പഠനകേന്ദ്രം അരയി അവതരിപ്പിച്ച ഗോത്രപ്പെരുമ നാടൻ കലാമേള അരങ്ങേറി. രണ്ടാം ദിവസം വൈകിട്ട് എഴുമണി മുതൽ നൃത്തസന്ധ്യ .വിഷു ദിനത്തിൽ മഹാഗണപതി ഹോമവും തുടർന്നുള്ള ശുഭ മുഹൂർത്തത്തിൽ കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവ പട്ടേരി, കക്കാട്ട് കിഴക്കേ ഇല്ലത്ത് നാരായണ പട്ടേരി, മേക്കാട്ടില്ലത്ത് കേശവപട്ടേരി എന്നിവരുടെ മഹനീയ കാർമികത്വത്തിൽ മേൽമാട് സമർപ്പണം നടന്നു.

Back to Top