ലഹരിക്കെതിരെ ഫ്ലാഷ് മോബ് ഒരുക്കി കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയസത്തിലെ വിദ്യാർഥികൾ

Share

കാഞ്ഞങ്ങാട്. വർധിച്ചു വരുന്ന ലഹരിവിപത്തിനെതിരെയും മൊബൈൽ ഫോണിന്റ ദുരുപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് എതിരായും, പ്ലാസ്റ്റിക് മാലിന്യം തടയാനും വേണ്ടി കാഞ്ഞങ്ങാട് ചിന്മയ സ്കൂൾ വിദ്യാർത്ഥികൾ കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്ത് ഫ്ലാഷ് മോബ് ഒരുക്കി.നൂറുകണക്കിന് ആൾക്കാർ ഫ്ലാഷ് മോബ് വീക്ഷിക്കാൻ എത്തിച്ചേർന്നു. ഹോസ്ദുർഗ് ബീറ്റ് ഓഫീസർ ടി.വി.പ്രമോദ് ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.ചന്ദ്രൻഅധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ആർ ഷേണായ്, ഹോസ്ദുർഗ് പിങ്ക് ജനമൈത്രി ബീറ്റ് ഓഫീസർ കെ.ദിവ്യ. അധ്യാപകരായ കെ.ആർ.അശ്വതി., ശാലിനിദിനേശ്, പി.ശ്യാമിനി എന്നിവർ സംസാരിച്ചു
. എം. ശ്രീപ്രിയസ്വാഗതം പറഞ്ഞു

Back to Top