സബ് ജില്ലാ സ്കൂൾ കലോത്സവ ജേതാക്കളെ കാത്ത് ട്രോഫികൾ

Share

നീലേശ്വരം: കലോത്സവ വിജയികളെ കാത്ത് ആയിരത്തിലേറെ ട്രോഫികൾ. ഹോസ്ദുർഗ് സബ് ജില്ലാ സ്കൂൾ കലോത്സവ വിജയികൾക്കുള്ള ട്രോഫികളാണ് ഒരുക്കി വെച്ചിരിക്കുന്നത്.എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലാണ് മത്സ.രങ്ങൾ. അഞ്ച് ദിവസങ്ങളിലായി ആറായിരത്തോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കോവിഡിനെ തുടർന്ന് കലോത്സവങ്ങൾ നടക്കാത്തതിനെ തുടർന്ന പല റോളിംഗ് ട്രോഫികളും കൈമോശം വന്നിരുന്നു. ഇതെ തുടർന്ന് ട്രോഫി കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ട്രോഫികളും മൊമെൻ്റൊകളും കണ്ടെത്തുകയായിരുന്നു.
മുൻസിപ്പൽ അംഗം ഇ.ഷജീറാണ് ട്രോഫി കമ്മിറ്റി ചെയർമാൻ.കെ.വി പ്രമോദ് കൺവീനറുമാണ് ,

Back to Top