മാലിന്യമുക്ത നവകേരളംരണ്ടാം ഘട്ടം കാഞ്ഞങ്ങാട് നഗരസഭകുട്ടികളുടെ ഹരിത സഭ നടത്തി

Share

കാഞ്ഞങ്ങാട്:-മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കുട്ടികളുടെ ഹരിത സഭ നടത്തി.
നഗരസഭ പരിധിയിലെ തെരഞ്ഞെടുത്ത 23സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുത്തത് .ചെമ്മട്ടം വയൽ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നടന്ന പരിപാടി നഗരസഭാ ചെയർപെഴ്സൺ കെ.വി. സുജാത ടീച്ചർ ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി. സരസ്വതി അധ്യക്ഷൻ വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ സെകട്ടറി മനോജ് എൻ, ഹെൽത്ത് സൂപ്പർവൈസർ ഷൈൻ. പി ജോസ് , ശുദ്ധ മിഷൻ വൈ പി സി. രഹാന,അര സ്കൂൾപ്രധാന അധ്യാപകൻ എം..മൊയ്തുഎന്നിവർ സംസാരിച്ചു.സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻമാർ , കൗൺസിലർമാർ ,നഗരസഭ ജീവനക്കാർ,ഹരിത കർമ്മ സേന അംഗങ്ങൾഎന്നിവർ പങ്കെടുത്തു.
സ്കൂളുകളിലെ മാലിന്യ സംസ്കരണവുമായി ബന്ധപെട്ട് നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് വിദ്യാർത്ഥികളുടെ പാനലായ , റീമ രമേശൻ , ഗോപിക ശശി , അർജ്ജുൻ കെ വിവേക് രാജ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്നഗരസഭയുടെ മാലിന്യ മുക്ത പ്രവർത്തനങ്ങളെക്കുറിച്ച്സംസ്കരണ രംഗത്തെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും,പ്രവർത്തന രീതികളെക്കുറിച്ച്
നഗരസഭ ക്ലീൻ സിറ്റി മാനേജർഷൈൻ പി ജോസ്നേരിട്ട്മനസ്സിലാക്കി കൊടുത്തു .

Back to Top