വന്ദേ ഭാരത് എക്സ്പ്രസ്സ്‌ കാഞ്ഞങ്ങാട് സ്റ്റോപ്പോട് കൂടി മംഗലാപുരം വരെ നീട്ടണം :നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌

Share

കാഞ്ഞങ്ങാട്:  കേന്ദ്ര ഗവൺമെൻ്റ് കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ്‌ മംഗലാപുരം വരെ റൂട്ട് ദീർഘിപിക്കണം എന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് കാഞ്ഞങ്ങാട്ട് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. മംഗലാപുരം വരെ ദീർഘിപ്പിച്ചുകൊണ്ട് ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ജനങ്ങൾക്കടക്കം ഉപകാര പ്രദമാകുന്നതരത്തിൽ കാഞ്ഞങ്ങാട് സ്റ്റോപ്പ്‌ അനുവദിക്കണമെന്നും,നിലവിൽ.കാസറഗോഡ് ജില്ലയെ അവഗണിച്ച കേന്ദ്ര റെയിൽവേ അധികൃതരുടെയും ഈ വിഷയത്തിൽ ജില്ലയുടെ എം പി യുടെ മൗനത്തിലും യോഗം അതൃപ്തി പ്രകടിപ്പിച്ചു. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് സതീഷ് പുതുച്ചേരി ഉൽഘാടനം ചെയ്തു സംസാരിച്ചു, എൻ സി പി ജില്ലാ ട്രഷർ ബെന്നി നാഗമറ്റം മുഖ്യ പ്രഭാഷണം നടത്തി,കാഞ്ഞങ്ങാട് ബ്ലോക് പ്രസിഡന്റ് എൻ വി ചന്ദ്രൻ മുഖ്യാധിതിആയിരുന്നു.യോഗത്തിൽ എൻ വൈ സി കാഞ്ഞങ്ങാട്ട് ബ്ലോക്ക് പ്രസിഡൻ്റ് നിജേഷ് അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ നിലാങ്കര ,സംസ്ഥാന കമ്മിറ്റി അംഗം ഷമീമ, ജില്ല സെക്രട്ടറി അസീറ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രാജേഷ് സ്വാഗതവും ബ്ലോക്ക് കമ്മിറ്റി ട്രഷർ അരുൺ കുമാർ നന്ദിയും രേഖപ്പെടുത്തി

Back to Top