ക്ലീന്‍ കാസര്‍കോട് തൊഴിലുറപ്പ് തൊഴിലാളികളും ഹരിത കര്‍മ്മസേനയും കൈകോര്‍ത്തു   ചേലോടെ ചെമ്മനാടായി

Share

പാതയോരങ്ങളില്‍ വലിച്ചെറിഞ്ഞ മാലിന്യം ശേഖരിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളും ഹരിത കര്‍മ്മസേനയും കൈകോര്‍ത്ത് രംഗത്തിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെയും ചെമ്മനാട് പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത പദ്ധതിയായ നല്ലവീട് നല്ലനാട് ചേലോടെ ചെമ്മനാടിന്റയും മഴക്കാല പൂര്‍വ്വ ശുചിത്വ ക്യാമ്പയിനിന്റേയും ഭാഗമായിട്ടാണ് പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളുടെ രണ്ടാംഘട്ട ശുചീകരണം നടന്നത്. പഞ്ചായത്തിലെ 23 വാര്‍ഡുകളിലേയും ചെറുതും വലുതുമായ എല്ലാ പാതകളുടേയും ഓരങ്ങള്‍ ശുചീകരിച്ചു. 13-ാം വാര്‍ഡില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങള്‍ ആശ അങ്കണവാടി വര്‍ക്കര്‍മ്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ശുചീകരണത്തിന് നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ സ്ഥിരം സമിതി അധ്യക്ഷമാരായ രമ ഗംഗാധരന്‍, ആയിഷ അബുബക്കര്‍, ശംസുദ്ദീന്‍ തെക്കില്‍, പഞ്ചായത്തംഗങ്ങളായ രാജന്‍ കെ പൊയിനാച്ചി, സുജാത രാമകൃഷ്ണന്‍, രേണുക ഭാസ്‌ക്കരന്‍, അഹമ്മദ് കല്ലട്ര, ടി.ജാനകി, മൈമുന തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

 

 

Back to Top