അംബേദ്കർ ഭാരതത്തിന്റെ നക്ഷത്രം : പി കെ ഫൈസൽ

ഭാരതത്തിന്റെ നക്ഷത്രമാണ് ഇന്ത്യൻ ഭരണഘടനാശിനി ഡോക്ടർ ബി ആർ അംബേദ്കർ എന്ന് ഡിസിസി പ്രസിഡണ്ട് കെ ഫൈസൽ പ്രസ്താവിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെയും ഡോക്ടർ ബി ആർ അംബേദ്കർ ചാരിറ്റബിൾ ട്രസ്റ്റും, സംയുക്തമായി നീലേശ്വരത്ത് നടത്തിയ അംബേദ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ, നഗരസഭ കൗൺസിലർ ഈ ഷജീർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ കുഞ്ഞികൃഷ്ണൻ, പ്രകാശൻ കൊട്ടറ ട്രസ്റ്റ് ഭാരവാഹികളായ സജീവൻ മടിവയൽ, ഈ സ്വാമികുട്ടി രാകേഷ് കൊട്ടറ, അമിത വയലോടി, ഉണ്ണികൃഷ്ണൻ വേങ്ങര, മോഹനൻ മുല്ലാകുതിർ എന്നിവർ സംസാരിച്ചു. സഞ്ജീവൻ മടിവയൽ സ്വാഗതവും, സ്വാമി കുട്ടി നന്ദിയും പറഞ്ഞു