ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതു പോലെ, പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം

Share

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതു പോലെ, പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം. പെരുന്നാളിന് മുസ്‌ലിം വീടുകളിൽ എത്തി ഈദ് മുബാറക്ക് ആശംസകൾ നേരണമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് നിർദേശം നൽകിയത്. വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും ജാവഡേക്കർ നിർദ്ദേശിച്ചു,

 

ഇൗസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ സംസ്ഥാനത്തെ ക്രൈസ്തവ സഭാ അധ്യക്ഷൻമാരെ സന്ദർശിച്ചും പ്രവർത്തകർ ക്രൈസ്തവ വീടുകളിലേക്കും പള്ളികളിലേക്കും സ്നേഹയാത്ര നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൗസ്റ്റർ സന്ദേശം കൈമാറിയിരുന്നു. സന്ദേശമായി വീടുകളിൽ എത്തിക്കാൻ 8 ലക്ഷം കാർഡുകളാണ് കേരളത്തിൽ തയാറാക്കിയത്. സമാനമായ രീതിയിലായിരിക്കും പെരുന്നാളിന് ബിജെപി ഭവന സന്ദർശനം നടത്തുന്നത്.

Back to Top