നാവികരുടെ സംഘടനകൾ ചേർന്ന് തൃക്കണ്ണാട് കടലോരം വൃത്തിയാക്കി,

Share

നാവികരുടെ സംഘടനകൾ ചേർന്ന് തൃക്കണ്ണാട് കടലോരം വൃത്തിയാക്കി,

നാഷനൽ യൂണിയൻ ഓഫ് സീ ഫേറ്ഴ്സ് ഓഫ്‌ ഇന്ത്യ(നു സി)കാസർഗോഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സെയിലേഴ്സ് ക്ലബ് കാഞ്ഞങ്ങാട് , മർച്ചന്റ് നേവി അസോസേഷിയൻ കാസർഗോഡ് മെമ്പർമാരും , പാലക്കുന്ന് നു സി വിമൻസ് കമിറ്റി എന്നീ സംഘടനകൾ സംയുക്തമായി തൃക്കണ്ണാട് അമ്പലത്തിന് മുൻപിലെ ബീച്ച് മാലിന്യവും പ്ലാസ്റ്റിക്ക് മാലിന്യവും വൃത്തിയാക്കി. ഗാന്ധി ജയന്തിയോട് അനുബ്ധിച്ച് സർക്കാരിന്റെ “സ്വച്ഛതാ ഹി സേവാ ” പദ്ധതിയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചായിരുന്നു ജില്ലയിലെ അവധിക്കാലത്തിനെത്തിയ നാവികർ ഒത്തുചേർന്ന് കടലോരം വൃത്തിയാക്കിയത്. നു സി കാസർഗോഡ് ബ്രാഞ്ച്
പ്രതിനിധി പ്രജിത അനൂപ്, നുസി സ്പെഷൽ ഇൻ വൈ റ്റി . സജിത്ത് വി, സെയിലേർസ് ക്ലബ് സെക്രട്ടറി പ്രസന്നൻ, മെമ്പർമാരായ അനൂപ് കളത്തിങ്കൽ, രാജേഷ്, പവിത്രൻ എന്നിവരും മർച്ച്ന്റ് നേവി അസോസിയേഷൻ ട്രഷറർ സുരേശൻ, ജോയിന്റ് സെക്രട്ടറി കൃഷണദാസ്, ഹരി, മാധവൻ, അനൂപ്, റെജി, ഷെജീത്ത്, മധു കരുണാക രൻ, അരുൺ എന്നിവരും പാലകുന്ന് നു സി വിമൻസ് കമിറ്റി അംഗങ്ങളായ വന്ദനാ സുരേഷ്, രമ്യാ ,ശ്രീജ എന്നിവരും പങ്കെടുത്തു..

Back to Top