ഗാന്ധിയൻ ആദർശങ്ങൾ ജീവിത വൃതമാക്കണം-എം കുഞ്ഞമ്പു പൊതുവാൾ

ഗാന്ധിയൻ ആദർശങ്ങൾ ജീവിത വൃതമാക്കണം-എം കുഞ്ഞമ്പു പൊതുവാൾ
ജവഹർ ബാൽ മഞ്ച് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയിലേക്ക് മടങ്ങാം പരിപാടിയുടെ ഭാഗമായി ഗാന്ധി അനുസ്മരണവും പുഷ്പാർച്ചാനയും നടത്തി. കാഞ്ഞങ്ങാട് സ്‌മൃതി മണ്ഡപത്തിൽ നടന്ന പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാൾ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര സമര ചരിത്രത്തെയും സമര നേതാക്കളെയും ചരിത്രത്തിൽ നിന്നും ഇല്ലായ്മ ചെയ്യാൻ ശ്രെമിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് സ്വതന്ത്ര സമരത്തെക്കുറിച്ചു നേതാക്കളെക്കുറിച്ച് പഠിപ്പിക്കാൻ ജവഹർ ബാൽ മഞ്ച് മുന്നിട്ടിറങ്ങണമെന്നും ഗാന്ധിയൻ ആദർശങ്ങൾ ജീവിത വൃതമാക്കണമെന്നും കുഞ്ഞമ്പു പൊതുവാൾ മാസ്റ്റർ പറഞ്ഞു.
സ്ഥാന കോർഡിനേറ്റർ വി വി നിഷാന്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ ഷിബിൻ ഉപ്പിലിക്കൈയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. പി ബാലകൃഷ്ണൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി മോഹനൻ, ഹോസ്ദുർഗ് കോപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, ഓട്ടോ തൊഴിലാളി യൂണിയൻ ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് സുധാകരൻ കൊട്രച്ചാൽ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്യാമള. സി, മൈനോരിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്,ജില്ലാ കോർഡിനേറ്റർമാരായ സുജിത്ത് പുതുക്കൈ, സതീശൻ കീക്കാംങ്കോട്ട്,ബിജു കൊട്രച്ചാൽ, ശ്രീനി വാണിയംവയൽ, അനൂപ് ഓർച്ച, കൃഷ്ണലാൽ തോയമ്മൽ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സുരേഷ് ബാബു മേലത്ത്,തമ്പാൻ. പി. വി, സതീശൻ പരക്കാട്ടിൽ,കോൺഗ്രസ് നേതാക്കളായ സുഹാസ്. വി. വി, പ്രതീഷ് കല്ലഞ്ചിറ,സതീശൻ മുറിയനാവി, ഗോകുൽദാസ് ഉപ്പിലിക്കൈ, രവി ചെമ്മട്ടംവയൽ,അനീഷ് മോഹൻ, തുടങ്ങിയവർ നേതൃത്വം നൽകി