പൂച്ചക്കാട് വിഷ്ണു അമ്പലംദാവൂദ് മൊഹല്ല കോൺക്രീറ്റ് റോഡ് ഉത്ഘാടനം ചെയ്തു

തെക്കുപുറം : പൂച്ചക്കാട് മഹാവിഷ്ണു അമ്പലം – ദാവൂദ് മൊഹല്ല കോൺക്രീറ്റ് റീ ടാറിങ് റോഡ് ബഹുമാനപ്പെട്ട ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു തീരദേശ വികസന ഫണ്ടിൽ അനുവദിച്ച റോഡിന്റെ ഉത്ഘാടനം ചെയ്തു ബഹുമാനപ്പെട്ട പള്ളിക്കര പഞ്ചയത്ത്പ്രസിഡന്റ് എം കുമാരൻ അധ്യക്ഷം വഹിച്ചു.
പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ വാർഡ് മെമ്പർ നാസ്നീൻ വാഹബ് സ്വാഗത പ്രസംഗം ചെയ്തു. പതിനാറാം വാർഡ് മെമ്പർ അബ്ബാസ്, അബുൾ റഹിമാൻ മാസ്റ്റർ, ടി എം ലത്തീഫ്, പി.കെ. അബ്ദുല്ല, ടി.സി. സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൂരജ്, പൊതുപ്രവർത്തകരായ രാജൻ, ബാലൻ, ബാലൻ തായ്യത്ത്, ഗോപൻ, നാരായണൻ, അബ്ദുൾ റഹിമാൻ P. M. ഫായാസ്, ടി.പി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.