ധനമന്ത്രി ബാലഗോപന് സത്ബുദ്ധിയുണ്ടാകാന്‍ കത്തുകളയച്ചു മഹിളാ കോൺഗ്രസ്‌ വീട്ടമ്മമാർ

Share

 

പെരിയ : ധനമന്ത്രി ബാലഗോപന് സത്ബുദ്ധിയുണ്ടാകാന്‍ മഹിള കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയ പോസ്‌റ്റോഫീല്‍ വെച്ച് കത്തുകളയച്ചു.

വിലക്കയറ്റം മൂലമുള്ള ജനങ്ങളുടെ ജീവിത ഭാരവും വേദനയും കാണേണ്ട അങ്ങേക്ക് ഒരു കൊള്ളക്കാരന്റെ മനസ് വന്നതില്‍ ദു:ഖിക്കുന്നു, അങ്ങേയുടെ അമ്മയുടേയോ ഭാര്യയുടെയോ മുഖം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ ക്രൂരത ഞങ്ങള്‍ വീട്ടമ്മമാരോട് ചെയ്യില്ലായിരുന്നു, അങ്ങേക്ക് സദ് ബുദ്ധി തോന്നി ഇന്ധന സെസ്, വൈദ്യുതി സെസ്, വീട്ടുകരം, വെള്ളം കരം, പാല്‍ വില എന്നീ വര്‍ദ്ധനകള്‍ പിന്‍വലിക്കണമെന്നും സാമൂഹ്യപെന്‍ഷനും സ്ത്രീ സുരക്ഷയും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്തുകളയച്ചത്.

മണ്ഡലം പ്രസിഡന്റ് കാര്‍ത്ത്യായണി കൃഷ്ണന്റെ നേതൃത്വത്തില്‍ മഹിള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകല പുല്ലൂര്‍ ആദ്യ കത്ത് പോസ്റ്റ് ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ കുഞ്ഞിക്കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ അംബിക എന്നിവര്‍ സംബന്ധിച്ചു.

Back to Top