കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ സംസ്ഥാന ആസൂത്രണബോർഡ് അംഗം ഡോ. ജിജു പി അലക്സ് ഉത്ഘാടനം ചെയ്തു 

Share

മികച്ച വാർഷിക പദ്ധതികൾ യാഥാർത്ഥ്യമാക്കി കേരളത്തിന് സാമ്പത്തികമായി വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലയെന്ന് സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോക്ടർ ജിജു പി അലക്സ് പറഞ്ഞു പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായികാസർകോട് ജില്ലാ പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക വികസനത്തിന് സഹായകമായ പദ്ധതികൾ ഉൾപ്പെടുത്തി പതിനാലാം പഞ്ചവത്സര പദ്ധതിയിൽ സംസ്ഥാന ആസൂത്രണ ബോർഡ് നൽകിയ മാർഗനിർദേശങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുന്ന വിധത്തിലാണ് കാസർകോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന അദ്ദേഹം പറഞ്ഞു .സംസ്ഥാന ബജറ്റിന്റെ 42% പദ്ധതി വിഹിതവും വിനിയോഗിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ്.അതിനാൽ കേരളത്തിൻറെ സാമ്പത്തികമായ വികാസത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തിയും മുന്നേറാൻ ആവണം. ഇതിന് സഹായകമായ വാർഷിക പദ്ധതികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപം നൽകണം. ഉല്പാദന മേഖലയിൽ നേട്ടം കൈവരിക്കേണ്ടതും സാമ്പത്തികമായി പുരോഗമിക്കേണ്ടത് കേരളത്തിൻറെ അതിജീവനത്തിന്റെ പ്രശ്നമാണ്. ഇതിനാവശ്യമായ സാഹചര്യമൊരുക്കുകയാണ് തദ്ദേശസ് സ്ഥാപനങ്ങൾ ചെയ്യേണ്ടത്.കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി മാതൃകാപരമാണ് എല്ലാ സ്ഥാപനങ്ങളിലും സൗരോർജം ഉപയോഗിക്കുന്നതിനുള്ള ഊർജ്ജമേഖലയിലെ ഇടപെടൽ, നീർത്തട വികസന പദ്ധതി, , വ്യവസായ ഇൻക്യുബേഷൻ സെന്റർ, ഡിജിറ്റൽ സാക്ഷരതാ പദ്ധതി, നൈപുണ്യ വികസനത്തിനു കൂടി ഉപകരിക്കുന്ന ദർപ്പണം പദ്ധതി , സീറോ വേസ്റ്റ് കാസർഗോഡ് എന്നിവയെല്ലാം മറ്റു ജില്ലകൾക്കു കൂടി മാതൃകയാക്കാവുന്ന പദ്ധതികളാണ്. ഈ പദ്ധതികൾക്ക് സംസ്ഥാന ആസൂത്രണ ബോർഡ് എല്ലാ സഹായവും നൽകുമെന്നും ഡോ. ജിജു പി അലക്സ് പറഞ്ഞു. നൂതന പദ്ധതികൾ കൂടി പരിഗണിക്കുന്ന വിധത്തിൽ പരമ്പരാഗത ഓഡിറ്റ് സമ്പ്രദായം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കാസര്‍കോട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന വികസന സെമിനാറിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുബാറക് പാഷ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്‌സേന എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകൃഷ്ണന്‍ 2022-23 വര്‍ഷത്തെ പദ്ധതി അവലോകനം നടത്തി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍ 2023-23 വര്‍ഷത്തെ കരട് പദ്ധതി അവതരിപ്പിച്ചു.

 

കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് സിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം.ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.കെ.രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.പി.വത്സലന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ.എ.പി.ഉഷ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, ജില്ലാ ആസൂത്രണ സമിതി (സര്‍ക്കാര്‍ നോമിനി) അഡ്വ.സി.രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അഡ്വ.എസ്.എന്‍.സരിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോകണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ എം. അശോകൻ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ സ്വാഗതവും പ്ലാന്‍ ഫെസിലിറ്റേറ്റര്‍ എച്ച്.കൃഷ്ണ നന്ദിയും പറഞ്ഞു. ത്രിലെ പഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജില്ലാ ആസൂത്രണസമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

തൊഴിൽ മേളകളേക്കാൾ

സംരംഭകമേളകൾക്ക് പ്രാധാന്യം നൽകണം: ഡോ. മുബാറക് പാഷ

 

 

തൊഴിലിനും നൈപുണ്യത്തിനും വിദ്യാഭ്യാസത്തിനും ഒരുമിച്ചു പ്രാധാന്യം നൽകുന്ന കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെദർപ്പണം പദ്ധതി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒരു പൈലറ്റ് പ്രോജക്ട് ആണെന്ന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മുബാറക് പാഷപറഞ്ഞു.കാസർകോട് ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. തൊഴിൽമേളകളല്ല സംരംഭക മേള കാണ് ഇനി ആവശ്യം. ചെറിയ ഗ്രൂപ്പുകൾക്ക് മികച്ച സംരംഭങ്ങൾ ആരംഭിക്കാൻ സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവുമായി പ്രാപ്തമാക്കണം

ഉന്നത പഠനം നേടിയവരെ മാത്രമല്ല പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീകളെ ഉൾപ്പെടെ സംരംഭകത്വ വികസനത്തിന് പ്രാപ്തമാക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസം നൽകുക കൂടിയാണ് സർവ്വകലാശാലയുടെ ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഇത് നടപ്പിലാക്കുകയാണ്. കാസർഗോഡിന്റെ വിഭവങ്ങളെ ലോക വിപണിയിൽ മാർക്കറ്റ് ചെയ്യാൻ സഹായിക്കുന്ന വിധം നൈപുണ്യ വികസനത്തിനും തൊഴിലവസരം ഒരുക്കുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനുള്ള പ്രവർത്തനമാണ് ദർപ്പണത്തിലൂടെ യാഥാർത്ഥ്യമാക്കുന്നത്. നാലു വർഷത്തെ കോഴ്സ് ആണ് നടപ്പിലാക്കുന്നത്കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ദർപ്പണം പദ്ധതി മാതൃകാപരമാണ്.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കാസർഗോഡ് ജില്ലയിൽ റീജണൽ സെൻറർ വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു

Back to Top