തുറക്കാത്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധങ്ങളും പരിഹാസങ്ങളുമായി യൂത്ത് കോൺഗ്രസ്

Share

ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രി ആയിരുന്ന കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്ത ഇനിയും തുറക്കാത്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധങ്ങളും പരിഹാസങ്ങളുമായി യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം വാർഷികത്തിൽ പ്രതിഷേധ ആഘോഷം സംഘടിപ്പിച്ചു.മുൻ മന്ത്രി കെ.കെ.ഷൈലജയെയും ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെയും പ്രതീകാത്മായി എത്തിച്ച് അവരെ കൊണ്ട് കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്,ഇത്രയും നാൾ ആശുപത്രിയുടെ നൽകിയ സേവനങ്ങൾക് അവർക്കു വാഴക്കുലതണ്ട് സമ്മാനിച്ചു.തുടർന്ന് നടുറോഡിൽ പ്രതിഷേധ ചികിത്സയും സംഘടിപ്പിച്ചു.രോഗിയായി പാവക്കുഞ്ഞിയുമായി എത്തിയ ജില്ലാ സെക്രട്ടറി രാജികയെ ഡോക്ടർ ദിവ്യ ജിതിൻ പരിശോധിച്ചു.തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം,അജിത് പൂടംകല്ലിന്റെ ചെണ്ടമേളത്തിനൊപ്പം നാടൻ പാട്ടുപാടി ആഘോഷത്തിന് കൊഴുപ്പുകൂട്ടി. യൂത്ത് ജില്ലാ പ്രസിഡന്റ്‌ ബി. പി പ്രദീപ്‌ കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രൻ നേതാക്കളായ എം അസിനാർ,പി വി സുരേഷ്, കെ. പി. ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, കാർത്തികേയൻ പെരിയ,ഇസ്മായിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, രോഹിത് ഏറുവാട്ട്,വിനോദ് കള്ളാർ, റാഫി അടൂർ,അഖിൽ അയ്യങ്കാവ്,രാഹുൽ രാംനഗർ, മണ്ഡലം പ്രസിഡന്റ്‌മാരായ ഷിബിൻ ഉപ്പിലിക്കൈ,ഉമേശൻ കാട്ടുകുളങ്ങര,സന്ദീപ് ചീമേനി, ഷാഹിദ് പുലിക്കുന്ന്, മഹേഷ്‌ തച്ചങ്ങാട്, അജീഷ് പനത്തടി,അജിത്ത് പൂടംങ്കല്ല്, വിനീത് എച്ച്. ആർ, തശ്രീന.സി.എച്ച്,സ്മിത നീലേശ്വരം,പ്രിജിന അച്ചാംതുരുത്തി,അക്ഷയ.എസ്.ബാലൻ , തുടങ്ങിയവർ നേതൃത്വം നൽകി

Back to Top