പ്രതിഷേധാർഹം പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കാനുള്ള സർക്കാർ തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാഷണലിസ്റ്റ് യൂത്ത്കോൺഗ്രസ് സംസ്ഥാനപ്രസിഡണ്ട് സജിത്ത് സി ആർ പ്രസ്താവനയിൽ പറഞ്ഞു.

Share

പ്രതിഷേധാർഹം
പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കാനുള്ള സർക്കാർ തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാഷണലിസ്റ്റ് യൂത്ത്കോൺഗ്രസ് സംസ്ഥാനപ്രസിഡണ്ട്
സജിത്ത് സി ആർ പ്രസ്താവനയിൽ പറഞ്ഞു.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്
.ഒരു തൊഴിലിനു വേണ്ടി അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കൾ വേഴാമ്പലിനെ പോലെ കാത്തിരിക്കുമ്പോൾ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് അവരോടുള്ള വഞ്ചനയാണ്. ജോലിക്ക് വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്ന യുവാക്കളുടെ പ്രതീക്ഷകൾ സർക്കാർ തല്ലിക്കെടുത്തരുത്.അവരുടെ സ്വപ്നങ്ങൾ തകർക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
130 ഓളം സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്കാണ് വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും വീണ്ടും സർവീസ് നീട്ടി കിട്ടുന്നത്. അത്രയും യുവാക്കൾക്കുള്ള തൊഴിലവസരമാണ് ഇതുമൂലം നഷ്ടമാകുന്നത്. ഇത് കണ്ണ് തുറന്ന് കാണാൻ സർക്കാർ തയ്യാറാകണം. ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയുന്നില്ലെങ്കിൽ
ഇതിനെതിരെ യുവജനങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നൽകി…

Back to Top