ചെർക്കുളം അബ്ദുള്ള, പി. ബി. അബ്ദുൽ റസാഖ്, എം. സി. കമറുദീൻ എന്നീ എം. എൽ. എ മാരോടൊപ്പം മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിനായി 25 വർഷകാലം പ്രവർത്തിച്ച ടി കെ അഹമദ് മാസ്റ്ററിനെ ആദരിച്ചു

Share

ചെർക്കുളം അബ്ദുള്ള, പി. ബി. അബ്ദുൽ റസാഖ്, എം. സി. കമറുദീൻ എന്നീ എം. എൽ. എ മാരോടൊപ്പം മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിനായി 25 വർഷകാലം പ്രവർത്തിച്ച ടി കെ അഹമദ് മാസ്റ്ററിനെ ആദരിച്ചു

കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്തു അരയങ്കോട് സ്വദേശിയാണ് ടി.കെ. അഹമ്മദ് മാസ്റ്റർ
ഷൊർണുരിൽ സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തു വരവേ 1993 മുതൽ ഡെപ്യൂട്ടേഷനിൽ ചേർക്കുളം അബ്ദുള്ള സാഹിബിന്റെ പേർസണൽ അസിസ്റ്റന്റായി പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് പി. ബി. അബ്ദുൽ റസാഖ്, എം. സി. കമറുദീൻ എന്നീ എം. എൽ. എ മാരോടൊപ്പം മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിനായി 25 വർഷകാലം സമാനതകളില്ലാത്ത പ്രവർത്തനം നടത്തി മഞ്ചേശ്വരത്തിന്റെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന് രാഷ്ട്രീയ ഭേദമന്യേ പൊതു പ്രവർത്തകർക്കൊപ്പം ഊഷ്മളമായ സൗഹൃദം കൊണ്ട് പ്രീയങ്കരനായ, മഞ്ചേശ്വരത്തിന്റെ ഹൃദയമിടിപ്പറിഞ്ഞ വ്യക്തിത്വമാണ് അഹമ്മദ് മാസ്റ്റർ.

കാൽ നൂറ്റാണ്ട് കാലത്തെ പ്രവർത്തനത്തിൽ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ നിരവധി പ്രശ്നങ്ങൾ, കാന്നഡ ഭാഷാ അധ്യാപകരുടെ വിഷയങ്ങൾ, ഭാഷാ പഠനം സംബന്ധിച്ച വിവിധങ്ങളായ ആവശ്യങ്ങൾ കേരള സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു അനുകൂല നടപടികൾ എടിപ്പിക്കുന്നതിനു MLA മാരോടൊപ്പം ചേർന്ന് നടത്തിയ നിസ്തൂലമായ പ്രവർത്തനങ്ങൾ തന്നെയാണ് പ്രധാനമായും ഈ ആദരവിന് അഹമ്മദ് മാസ്റ്ററെ അർഹനാക്കിയത്.

 

Back to Top