ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേർസ് അസോസിയേഷൻ കാഞ്ഞങ്ങാട് ധർണ്ണ സമരം നടത്തി

Share

കാഞ്ഞങ്ങാട്:കേന്ദ്ര,സംസ്ഥാന ബഡ്ജറ്റ് അവതരണത്തിൽ കേരളത്തിലെ പൊതുവിതരണ ശൃംഖല ശക്തി പെടുത്തുന്നതിനും റേഷൻ വ്യാപാരികളുടെ . വേതന വ്യവസ്ഥകൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ബഡ്ജറ്റ് വിഹിതത്തിൽ യാതൊരു വിധ നിർദ്ദേശങ്ങൾ ഇല്ലാത്തതിലും, നിയമസഭയിൽ സ്വന്തം കഴിവുകേട് മറയ്ക്കുന്നതിന് റേഷൻ വിതരണ രംഗത്ത് ഇഘോസ് മെഷീൻ സർവ്വർ തകരാറ് മൂലം സംഭവിക്കുന്ന വിതരണ തടസം റേഷൻ വ്യാപാരികളിൽ നിന്നും വരുന്ന ബോധ പൂർവ്വമായതടസ്സങ്ങളാണ് എന്ന്  നിയമസഭയിൽ ആരോപിച്ചതിലും പ്രതിഷേധിച്ചാണ് ഓൾ കേരള റീട്ടേ യിൽ റേഷൻ ഡീലേർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ധർണ്ണ സംഘടിപ്പിച്ചത്, ഹോസ്ദുർഗ് താലൂക്ക് ധർണ്ണ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ. നടരാജൻ ഉദ്ഘാടനം ചെയ്തു താലൂക്ക് പ്രസിഡണ്ട്

കെ.ശശിധരൻ അധ്യക്ഷനായി, സുരേശൻ മേലാങ്കോട്ട്, കെ.രാജേന്ദ്രൻ, മണികണ്ഠൻ കാഞ്ഞങ്ങാട് സൗത്ത്, സുധീഷ് വെള്ളിക്കോത്ത്, സതീശൻ ചാലിങ്കിൽ , എന്നിവർ സംസാരിച്ചു.

Back to Top