വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗവേദി ആദര, അനുമോദന സമ്മേളനം നടത്തി

Share

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗവേദി ആദര, അനുമോദന സമ്മേളനം നടത്തി. അഭിഭാഷക ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ച വേദി രക്ഷാധികാരി അഡ്വ.എം.സി.ജോസിനാണ് ആദരമൊരുക്കിയത്. സംസ്ഥാന സ്കൂൾ കലോൽസവ വിജയികളായ ഹരിഗോവിന്ദ്, സജിത്ത് കണ്ണൻ, തിരുവാതിര ടീം, ഹാഫ് മാരത്തൺ, സംസ്ഥാന തായ് ക്വാൻഡോ, ചെസ് മൽസര വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ആദര, അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലവേദി രക്ഷാധികാരി അഡ്വ.പി.നാരായണൻ അധ്യക്ഷത വഹിച്ചു.

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടർ ഡോ.എ.എം ശ്രീധരൻ മുഖ്യാതിഥിയായി. ബാലവേദി രക്ഷാധികാരി പി.മുരളീധരൻ, യങ് മെൻസ് ക്ലബ് പ്രസിഡന്റ് പി.കുഞ്ഞിക്കൃഷ്ണൻ നായർ, പി.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സർഗവേദി പ്രസിഡന്റ് കെ. ടി. ചന്ദ്രൻ സ്വാഗതവും സെക്രട്ടറി സി.പി.വിനീഷ് ബാബു നന്ദിയും പറഞ്ഞു.

Back to Top