കേരള ആദിവാസി ദളിത് ഐക്യ സമിതി പൂല്ലൂർ വില്ലേജ് ഓഫീസ് ഉപരോധിച്ചു.

കാഞ്ഞങ്ങാട്: ഭൂമിക്കും നീതിക്കും വേണ്ടി കേരള ആദിവാസി ദളിത് ഐക്യ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂല്ലൂർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കൈവശ ഭൂമിക്ക് പട്ടയം 2021 മിത്രം പോർട്ടറിൽ അപേക്ഷ നൽകിയ ആദിവാസി കുടുംബങ്ങളുടെ അപേക്ഷയിൽ പോലും തുടർ നടപടി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയ്യാറാകുന്നില്ല നിലവിലെ കണ്ടീഷൻ പ്രകാരം കൈവശം വെയ്ക്കുന്ന ഭൂമി പതിച്ചു കൊടുക്കുന്നതിന് നിയമ തടസങ്ങളൊന്നുമില്ല. വില്ലേജ് അധികൃതർ കൈവശ സ്വത്തിന്റെ പ്രപ്പോസൽ തയ്യാറാക്കി നൽകാത്തതാണ് പട്ടയം കിട്ടാൻ തടസ്സമായി നിൽക്കുന്നത് ഈ അനീതിക്കെതിരെ ഉപരോധം സംഘടിപ്പിച്ചത്.
കെ.പി.ജെ. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കണ്ണൂർ ഉദ്ഘാടനം ചെയ്തു.കേരള ആദിവാസി ദളിത് ഐക്യ സമിതി വർക്കിംഗ് ചെയർമാൻ കെ.കരുണാകരൻ അധ്യക്ഷനായി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഒ.കെ.പ്രഭാകരൻ, എം ഭാസ്ക്കരൻ , നാരായണൻ പെരിയ, കൃഷ്ണൻ പരപ്പച്ചാൽ, നിസാർ കാട്ടിയെടുക്കം, മധു, എം മാണി മുത്തനടുക്കം,
ആർ.കെ.രാമകൃഷ്ണൻ, ആനന്ദൻ മാങ്ങാട് എന്നിവർ സംസാരിച്ചു. കേരള ആദിവാസി ദളിത് ഐക്യസമിതി വർക്കിംഗ് ചെയർമാൻ നാരായണൻ ആയംപാറ സ്വാഗതവും ടി.ആർ. പ്രവിത ഉദുമ നന്ദിയും പറഞ്ഞു.