എൻ സി പി കാസർഗോഡ് ജില്ലാ സംസ്ഥാന പ്രവർത്തന ഫണ്ട് പി.സി.ചാക്കോ ഏറ്റുവാങ്ങി

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ( എൻ സി പി )കാസർഗോഡ് ജില്ലാ സംസ്ഥാന പ്രവർത്തന ഫണ്ട് പി.സി.ചാക്കോ ഏറ്റുവാങ്ങി
കാഞ്ഞങ്ങാട് – എൻ സി പി കാസർഗോഡ് ജില്ലാ സംസ്ഥാന പ്രവർത്തന ഫണ്ട് കൈമാറൽ ചടങ്ങ് കാഞ്ഞങ്ങാട് ബേക്കൽ ഇൻ്റർനാഷണൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എം.സുരേഷ് ബാബു, സംസ്ഥാന ട്രഷറർ കുഞ്ഞുമോൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി കെ രവീന്ദ്രൻ, എം.പി.മുരളി, ജയകുമാർ, സംസ്ഥാന നിർവാഹക സമിതി സി ബാലൻ, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ ടി.ദേവദാസ്, രാജു കൊയ്യാൻ, ജില്ലാ ട്രഷറർ ബെന്നി നാഗ മറ്റം, ജില്ലാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര എന്നിവർ പ്രസംഗിച്ചു.