അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി അന്തരിച്ച മുസ്ലീം ലീഗ് സമുന്നതനായ നേതാവ് ടി അബ്ദുള്ളക്ക് അനുശോചനം രേഖപ്പെടുത്തി

Share

അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി ഡി സി സി യിൽ വെച്ച് നടന്ന യോഗത്തിൽ അന്തരിച്ച മുസ്ലീം ലീഗ് സമുന്നതനായ നേതാവ് ടി അബ്ദുള്ളക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗ നടപടികൾ അരംഭിച്ചത്.
ഭാരത് ജോ ഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ കൂടെ കന്യാകുമാരി മുതൽ കേരള അതിർത്തി വരെ നടന്ന നമ്മുടെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ശരത്ത് മരക്കാപ്പിന്ന് ജില്ല കമ്മറ്റി മൊമെന്റോ വും ഷാലും അണിയിച്ചുഅനുമോദിച്ചു.
മടക്കര ഹാർബറിൽ ഉദ്യോഗസ്ഥൻമാരു അനാവശ്യമായ ഇടപെടലുകൾ അവസാനിപ്പിക്കുക,
കലക്ടർ ചെയർമാനായിട്ടുള്ള ഹാർബർ മെ നേജ്മെന്റ് കമ്മിറ്റിക്ക് പൂ ർണ്ണ അധികാരത്തിൽ പ്രവർത്തിക്കാൻ അധികാരം നൽകുക,
ഹാർബറിൽ ഇന്ന് നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഉദ്യോഗസ്ഥ ഇടപെടലാണ് അവർക്ക് അഴിമതി നടത്താൻ വേണ്ടിയാണ്.
ഹാർബറിന്റെ അകത്തു മതിൽ കെട്ടിയടച്ചിട്ടുള്ള ലേല ഹാൾ ചെറുതോണികളുടെ മൽസ്യം ലേലം ചെയ്യാൻ വേണ്ടി തുറന്ന് കൊടുക്കുക എന്നി ആവശ്യങ്ങൾ ജില്ല കലക്ടർ ഇടപെട്ടുകൊണ്ട് ഉടനെ തന്നെ ഈ പ്രശ്നത്തിന്ന് പരിഹാരം ഉണ്ടാക്കണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ ബാബു അദ്ധ്യക്ഷത വഹിച്ചു. അഖിന്ത്യ ജന: സെക്രട്ടറി ആർ ഗംഗാധരൻ മുഖ്യപ്രഭാഷണo നടത്തി , സംസ്ഥാന ജന: സെക്രട്ടറി ജി നാരായണൻ , ബാലകൃഷ്ണൻ കെ , ശംഭു ബേക്കലം, ജില്ല ഭാരവാഹികളായ മുരളി മട്ട ത്ത്, രാജു മടുത്ത് , വിജയൻ കീഴൂർ, ഭരതൻ പി പി ,ശരത്ത് മരക്കാപ്പ് എന്നിവർ സംസാരിച്ചു. സ്വാഗതം പ്രദീപൻ വി , നന്ദി സുധീന്ദ്രൻ ബി യും പറഞ്ഞു

Back to Top