ജില്ലാ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയി ദർപ്പണം നൈപുണി വികസനത്തിൽ നിന്നും തൊഴിൽ സുരക്ഷയിലേക്ക്  

Share

ദർപ്പണം

നൈപുണി വികസനത്തിൽ നിന്നും തൊഴിൽ സുരക്ഷയിലേക്ക്

 

ജില്ലാ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ നടപ്പാക്കി വരുന്ന വനിതകൾക്ക് ബിരുദവും നൈപുണി വികസനവും പ്രൊജക്ട് പുതിയ തലത്തിലേക്ക് നീങ്ങുന്നു.

സംസ്ഥാന നോളേജ് മിഷനും കുടുംബശീയുമായി സഹകരിച്ച് വനിതകൾക്ക് വേണ്ടി നടപ്പാക്കുന്ന തൊഴിൽമേളയിൽ അസാപ് മുഖേന പഠിച്ച ദർപ്പണത്തിലെ 217 ഗുണഭോക്താക്കളും പങ്കെടുക്കുന്നു.

എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 900 അപേക്ഷകരും ഫെബ്രുവരി 11 ന് കാഞ്ഞങ്ങാട് എസ് എൻ പോളി ടെക്നിക്ക് കോളേജിൽ നടക്കുന്ന ജോബ് ഫയറിൽ പങ്കെടുക്കും.

എഴുപതിലധികം തൊഴിൽ ദാതാക്കൾ മേളയിൽ നേരിട്ടും വിർച്വലായും പങ്കെടുക്കും.

ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന 1100 പേർക്കും അസാപ് മുഖേന അഞ്ച് ദിവസത്തെ ഗ്രൂമിംഗ് സെഷൻ ഉണ്ടാകും.

DWMS മുഖേന ഇന്ന്മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പഞ്ചായത്ത് തലത്തിൽ കമ്യൂണിറ്റി ജോബ് അമ്പാസിഡർ ആവശ്യമായ സഹായം നൽകും

പ്ലസ് ടു വും .അതിനു മുകളിലും യോഗ്യതയുള്ള വനിതകൾക്കാണ് അവസരം

സംഘാടക സമിതി ഇന്ന് നാലു മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

ജോബ് ഫയറിൽ IT മേഖലയ്ക്ക് പ്രാമുഖ്യം നൽക്കുന്ന കമ്പനികളായിരിക്കും അധികം. പുതുതായി ജോലി തേടുന്നവരും . തൊഴിൽ പാതി വഴിക്ക് ഉപേക്ഷിച്ചവരും

നിലവിലുള്ള ജോലി മെച്ചപ്പെടുത്താൻ താല്പര്യമുള്ളവർക്കും അവസരമുണ്ടാക്കും.

തൊഴിൽമേളയുടെ സമാപന സമ്മേളനത്തിൽ വെച്ച് പരമാവധി തൊഴിൽ ദാതാക്കൾ ഓഫർ ലെറ്റർ നൽകും .

പരിഗണിക്കാത്തവർക്ക് ഓൺ ലൈൻ ഫ്‌ലാറ്റ് ഫോമിലുള്ള എ.എസ് ഡബ്ല്യു കോഴ്സും പ്ലേസ്മെന്റും

അസാപ് മുഖേന നേടാൻ സാധ്യത ഒരുക്കും.

തൊഴിൽ ദാതാക്കൾ നേരിട്ടും വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം രീതിയിലാണ്

തൊഴിലവസരം നൽകുന്നത്.

Back to Top