നക്കിലക്കാട്ട് ധർണാ സമരം പന്തം കൊളുത്തി പ്രകടനം

Share

 

നർക്കിലക്കാട്:നാലുവർഷത്തോളമായി നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നഭീമനടി ചിറ്റാരിക്കാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മരണ ദിനത്തിൽ ധർണ്ണയും ,പന്തം കൊളുത്തി പ്രകടനവും നടത്തി.

ഇന്നലെ വൈകുന്നേരം 4 മണി മുതൽ നർക്കിലക്കാട് ടൗണിൽ സായാഹ്ന ധർണ്ണ നടന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട് അധ്യക്ഷത വഹിച്ചു.

പുഷ്പലാൽ, കേശവൻ നമ്പീശൻ ,എം.വി.രാജു, ബേബി തയ്യിൽ, ഒ എം മൈക്കിൾ, ജഗദീഷ്, സഖറിയാസ് തേക്കും കാട്ടിൽ ,ബർക്ക് മാൻസ് ജോർജ് ,ഫിലിപ്പോസ് ഊത്ത പാറയ്ക്കൽ, തോമസ് പുളിക്കൽ, ഗീതാ സുരേഷ് ,മനു കയ്യാലത്ത് പ്രസംഗിച്ചു.

കൺവീനർ സോണി കാരിയ്ക്കൽ സ്വാഗതവും ജോയിൻ്റ് കൺവീനർ പി.വേണുഗോപാൽ നന്ദിയും പറഞ്ഞു.

Back to Top