കൂട്ടായ്മകള്‍ ഒറ്റപ്പെടുന്നവര്‍ക്ക് താങ്ങാവുന്നു : ഉണ്ണിരാജ് ചെറുവത്തൂര്‍

Share

 

ഉദുമ: സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് താങ്ങും തണലുമായി മാറുകയാണ് കൂട്ടായ്മകളെന്ന് സിനിമ സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ അഭിപ്രായപ്പെട്ടു. ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1994-95 ഒപ്പോല ബാച്ചിന്റെ സംഗമം എരോല്‍ പാലസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസ്‌മേറ്റ് എന്ന സിനിമ വന്നതിന് ശേഷമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് കൂടതല്‍ പ്രസക്തി വര്‍ദ്ധിച്ചത്. സഹപാഠികള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാത്ത അവസങ്ങളില്‍ അവര്‍ക്ക് താങ്ങാവുന്നത് കൂട്ടായ്മകള്‍ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. പണത്തെക്കാളും മനസിന് അനന്ദം ഉണ്ടാക്കുന്നതും ജീവിതത്തില്‍ ഏറ്റവും മൂല്യമുള്ളതും സ്‌നേഹബന്ധങ്ങള്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പോല പ്രസിഡണ്ട് വൈ.കൃഷണദാസ് അദ്ധ്യക്ഷനായി. റിട്ട.ഹെഡ്മാസ്റ്റര്‍ കെ.വിശാലാക്ഷന്‍, തിങ്കളാഴ്ച നിശ്ചയം സിനിമയില്‍ അഭിനയിച്ച മിനിഷൈന്‍ എന്നിവര്‍ മഖ്യാതിഥികളായി. മാധ്യമ പുരസ്‌കാരം നേടിയ സഹപാഠി വിജയരാജ് ഉദുമയെ അനുമോദിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ബഷീര്‍ പാക്യാര സ്വാഗതവും കണ്‍വീനര്‍ സി.കെ.രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ പരിപാടികളും നടന്നു. പുതിയ ഭാരവാഹികളായി വൈ.കൃഷ്ണദാസ് (പ്രസിഡണ്ട്), ബഷീര്‍ പാക്യാര, ബി.പി.ബീന(വൈസ് പ്രസിഡണ്ടുമാര്‍), കെ.രാംദാസ് നാലാംവതുക്കല്‍(സെക്രട്ടറി), സി.കെ.രഞ്ജിത്ത് കുമാര്‍, എന്‍.എന്‍.ലതിക(ജോ.സെക്രട്ടറിമാര്‍), കെ.എം.ഹസൈനാര്‍(ഖജാന്‍ജി) എന്നിവരെ തെരെഞ്ഞെടുത്തു.

Back to Top